Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെ നടുക്കുന്ന കൊറോണ വൈറസ് ഭീതി കാരണം വാങ്ങാൻ ആളില്ലാത്തതിനാൽ മെക്സിക്കോവിൽ നിന്നും 18 രാജ്യങ്ങളിലേക്കുള്ള കൊറോണ ബിയർ ഉൽപ്പാദനം കമ്പനി നിർത്തിവെച്ചു. രോഗ വ്യാപനം തടയുന്നതിനായി ഏപ്രില്‍ 30 വരെ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള എല്ലാ ഉത്പാദനവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ബിയർ ഉത്പാദനം നിർത്തിവെച്ചത്. കോവിഡ് രോഗം പരത്തുന്ന വൈറസിനും ബിയറിനും ഒരേ പേരായതിനാൽ അമേരിക്കയിലെ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും ഈ ബ്രാന്റിലുള്ള ബിയർ വേണ്ടെന്ന് വെച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ കമ്പനിയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായത്. പത്ത് വർഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ പതനമാണ് തങ്ങൾ നേരിടുന്നതെന്ന് കമ്പനി തുറന്ന് സമ്മതിച്ചു. കൊറോണ ഭീതി ഒഴിയുമ്പോൾ ഉൽപ്പന്നം പൂർവാധികം ഭംഗിയായി പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. 

Readers Comment

Add a Comment