Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ രോഗ വ്യാപനം സൃഷ്‌ടിച്ച ആശങ്കകൾക്കും പ്രതിസന്ധികൾക്കുമിടെ തലസ്ഥാനത്ത് കാരുണ്യത്തിന്റെ കരസ്പർശമായി നിർമ്മാണ മേഖലയിലെ പ്രമുഖരായ ഷാനൂർ പ്രോജക്‌ട്സ് ആൻഡ് റിയൽറ്റേഴ്സ്. ലോക്ക് ഡൗൺ കാരണം തൊഴിലവസരങ്ങൾ കുറയുകയും വരുമാന മാർഗം പൂർണമായും ഇല്ലാതാവുകയും ചെയ്‌ത മൺവിളയിലും സമീപ മേഖലകളിലുമുള്ള സാധാരണക്കാരായ തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചാണ് ഷാനൂർ പ്രോജക്‌ട്സ് ആൻഡ് റിയൽറ്റേഴ്സ് പൊതുസമൂഹത്തിനാകെ മാതൃകയാകുന്നത്.

ടെക്‌നോപാർക്ക്, ശ്രീകാര്യം എന്നീ മേഖലകളിൽ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നൂറുകണക്കിന് തൊഴിലാളികൾക്കാണ് ലോക്ക് ഡൗൺ മൂലം തൊഴിലില്ലാതാവുകയും നിത്യജീവിതത്തിനു പോലും മാർഗമില്ലാതായിത്തീരുകയും ചെയ്‌തത്. കരുതിവച്ചിരുന്ന ഭക്ഷ്യധാന്യങ്ങൾ തീർന്നതോടെ പട്ടിണിയിലേക്കു നീങ്ങിയ ഇവരുടെ കുടുംബങ്ങൾക്ക് ഷാനൂർ പ്രോജക്‌ട്സ് ആൻഡ് റിയൽറ്റേഴ്സിന്റെ കാരുണ്യം തുണയായി.

ഷാനൂർ ഗ്രൂപ്പ് ഡയറക്‌ടർ അഞ്ജുമെൻ  അബ്‌ദീന്റെ  നേതൃത്വത്തിലാണ് മാനേജ്മെന്റ് പ്രതിനിധികളും സ്ഥാപനത്തിലെ ജീവനക്കാരും ഉൾപ്പെടുന്ന സംഘം അവശ്യസാധനങ്ങൾ സാധാരണക്കാരുടെ വീട്ടിലെത്തിച്ചത് . റിയൽ എസ്റ്റേറ്റ്  മേഖലയിലാണ് ഷാനൂർ  ഗ്രൂപ്പിന്റെ പ്രധാന  പ്രവർത്തനമെങ്കിലും, നിർമ്മാണത്തൊഴിലാളികൾക്കു മാത്രമല്ല മറ്റു  തൊഴിലുകൾ ചെയ്യുന്നവർ, ദിവസക്കൂലിക്കാർ, ഓട്ടോ തൊഴിലാളികൾ തുടങ്ങി ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സഹായമെത്തിച്ച് ഷാനൂർ പ്രോജക്‌ട്സ് ആൻഡ് റിയൽറ്റേഴ്സ് സാമൂഹിക പ്രതിബദ്ധതയുടെ അനുകരണീയ മാതൃകയായി മാറുകയാണ്.

പതിമൂന്നു വർഷത്തിലധികമായി തലസ്ഥാന നഗരത്തിൽ റിയൽ എസ്റ്റേറ്റ്  മേഖലയിൽ വിശ്വാസ്യത കാത്തൂസൂക്ഷിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ്, കൊവിഡ് 19 വരുത്തിവച്ച പ്രതിസന്ധിയുടെ ഘട്ടത്തിൽ സാമൂഹിക സേവനരംഗത്ത് ഒട്ടേറെ കാരുണ്യപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഡയറക്ടർ  അഞ്ജുമെൻ  അബ്‌ദി പറഞ്ഞു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി മറികടക്കാനും, റിയൽ എസ്റ്റേറ്റ് മേഖലയെ ചലനാത്മകമാക്കുക വഴി സാമ്പത്തികമാന്ദ്യത്തെ നേരിടാനുമുള്ള പദ്ധതികൾക്കും ഷാനൂർ ഗ്രൂപ്പ് നേതൃത്വം നൽകും.

Readers Comment

Add a Comment