Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും അക്കൗണ്ടിൽനിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ഈ ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം.അതിനായി ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല .ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം.മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്.
വായ്പാ തിരിച്ചടവിന്റെ കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്നും യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
23.48°C








