Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
IMF

ലോകത്താകെ ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗബാധയുടെ ഫലമായി ലോകമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ചീഫ് ക്രിസ്റ്റലിന ജോർജിവ. ആ പ്രതിസന്ധിയെ മറികടക്കാൻ വികസ്വര രാജ്യങ്ങൾക്ക് വൻപിച്ച സാമ്പത്തികസഹായം തന്നെ ആവശ്യമായി വന്നേക്കുമെന്നും അവർ സൂചിപ്പിച്ചു. നമ്മൾ ഒരു മാന്ദ്യത്തിലാണ് എന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പമുള്ള ഒരു ഓൺലൈൻ അവലോകന യോഗത്തിലാണ് ഇവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
നിലവിൽ എൺപതോളം രാജ്യങ്ങൾ മോണിറ്ററി ഫണ്ടിനോട് സാമ്പത്തിക സഹായം ആവിശ്യപ്പെട്ടിട്ടുണ്ട്. ആ രാജ്യങ്ങളിലെ ആഭ്യന്തര സാമ്പത്തിക രംഗം ഇതുപോലൊരു മഹാമാരിയെ നേരിടാൻ പര്യാപ്തമല്ല എന്ന കാര്യവും തനിക്ക് വ്യക്തമാണെന്ന് അവർ സൂചിപ്പിച്ചു. അതിനാലാണ്  ലോക രാജ്യങ്ങൾ ഇപ്പോൾ തന്നെ അടിയന്തിരമായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറയുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യ ഉൾപ്പടെയുള്ള ജി 20 രാജ്യങ്ങൾ പ്രതിസന്ധിയെ നേരിടാൻ 5 ട്രില്യൺ ഡോളർ ഐ എം എഫിന്റെയും ലോകബാങ്കിന്റെയും സഹായത്തോടെ സ്വരുക്കൂട്ടുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു. 

Readers Comment

Add a Comment