Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Flight

കൊറോണ വൈറസ് മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ മാസം ശമ്പളമുണ്ടാവില്ലെന്ന് ഗോ എയർ വിമാന കമ്പനി. 
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർ സർവീസാണ് ഗോ എയർ. ഈ മാസം ശമ്പളം നൽകാനാവില്ലെന്ന് കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെയാണ് മുംബൈയിൽ അറിയിച്ചത്. മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ശമ്പളം നൽകാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി യാത്രാ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നേരത്തെ പൈലറ്റ്മാർക്ക് കമ്പനി ലീവ് നൽകിയിരുന്നു.ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചിരുന്നു. 

അതേസമയം, ഇൻഡിഗോയിലെയും  എയർ ഇന്ത്യയിലെയും ജീവനക്കാർക്കും  ശമ്പളത്തിന് നിയന്ത്രണമുണ്ട്. ഓൺലൈൻ ട്രാവൽ ആപ്പായ മേയ്ക്ക് മൈ ട്രിപ്പിലാണ്  ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയത്. ഇൻഡിഗോ എയർലൈൻസിൽ സീനിയർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 25 ശതമാനമാണ് കുറച്ചത്. എയർ ഇന്ത്യയിലാണെങ്കിൽ എല്ലാ അലവൻസുകളും 10 ശതമാനം കുറച്ചു. വിമാനത്തിലെ കാബിൻ ക്രൂ ഒഴികെയുള്ളവർക്കുള്ള ഈ നിയന്ത്രണം, അടുത്ത മൂന്ന് മാസത്തേക്കാണ്. 

കൊറോണ വൈറസിനെ തുടർന്ന് ലോകമെങ്ങും വിമാന കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 44 ശതമാനം ബിസിനസ്സ്  കുറയുമെന്നാണ് വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര അസോസിയേഷനായ ഐ എ ടി.എയും പറയുന്നത്.

Readers Comment

Add a Comment