Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Android phones

ആഗോളതലത്തിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആഗോള സ്മാർട് ഫോൺ കയറ്റുമതിയിൽ ഇടിവ്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള സ്മാർട് ഫോൺ വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇടിവാണ് ഇതെന്നാണ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.  കോടാനുകോടി രൂപയുടെ നഷ്ടമാണ് ഓരോ സ്മാർട്   ഫോൺ കമ്പനിക്കും നേരിട്ടിരിക്കുന്നത് .


സ്ട്രാറ്റജി അനലിറ്റിക്സ് ഡയറക്ടർ ലിൻഡ സുയി പറയുന്നത്, ആഗോള സ്മാർട് ഫോൺ കയറ്റുമതി പ്രതിവർഷം 38 ശതമാനം ഇടിഞ്ഞ് 2019 ഫെബ്രുവരിയിലെ 99 . 2 ദശലക്ഷം യൂണിറ്റിൽ നിന്ന് 2020 ഫെബ്രുവരിയിൽ 61 . 8 ദശലക്ഷമായി കുറഞ്ഞെന്നാണ്.

 കോവിഡ് - 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം ഏഷ്യയിൽ സ്മാർട് ഫോൺ ഡിമാൻഡ് കുറഞ്ഞു , ഇത് ലോകമെമ്പാടുമുള്ള കയറ്റുമതിയെ വലിയ തോതിൽ ബാധിക്കുകയാണുണ്ടായത്.

Readers Comment

Add a Comment