Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി പ്രൈവറ്റ് ലിമിറ്റഡും. ക്യാമ്പയിന്റെ ഭാഗമായി കമ്പനി സാവിലോൺ ഉൽന്നങ്ങൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുമെന്നറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 10,000 പീസ് സാനിറ്റൈസറുകളും ഹാൻഡ് വാഷുമാണ് കമ്പനി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഐടിസി കേരള ഘടകത്തിന്റെ വിതരണക്കാരൻ എം സംഗീത് കുമാർ, കെ.ടി.ഡി. സി ഡയറക്ടർ കൃഷ്ണകുമാർ നായനാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സാമ്പിളുകൾ കൈമാറി.
23.48°C








