Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
beer virus

കൊറോണ വൈറസ് ലോകത്തിലെ സാമ്പത്തിക രംഗത്തെയാകെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് സവിശേഷമായി പണി കിട്ടിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയർ കമ്പനിയായ ആൻഹൌസർ  ബസ്ച്ച് ഇൻബെവിനാണ്. ലോകത്താകെ ആളുകൾ ഏറ്റവുമധികം സംസാരിക്കുന്നത് 'കൊറോണ ,കൊറോണ' എന്ന് മാത്രമാണ് എന്ന ഒറ്റക്കാരണത്താൽ കമ്പനിയുടെ കൊറോണ ബിയർ ആരും വാങ്ങാതെയായി. എന്തിന് കൊറോണ ബ്രാൻഡിന്റെ പുതിയ ബിയർ ഒന്ന് പരസ്യം ചെയ്യാൻ പോലും കമ്പനിയ്ക്ക് പറ്റാതെയായി." പുതിയ കൊറോണ ഉടനെത്തും .". എന്ന മട്ടിൽ പരസ്യം ചെയ്തപ്പോൾ കമ്പനിയ്ക്ക് കിട്ടിയത് 'വെറുതെ മനുഷ്യരെ പേടിപ്പിക്കരുതെന്ന' ലോഡ് കണക്കിന് ഉപദേശങ്ങൾ. 
ചൈനയിൽ നിന്നെത്തിയ ഈ വൈറസിനെ തുരത്തിയോടിക്കുമെന്നും മരുന്ന് കണ്ടുപിടിക്കുമെന്നും വാശിയുണ്ടായിരുന്ന അമേരിക്കക്കാർ സോപ്പിട്ട് കൈകഴുകുന്നതിനൊപ്പം പാവം കൊറോണ ബിയറിനെ കൂടി വേണ്ടെന്ന് വെച്ചു. എങ്ങാനും ബിയർ കുടിച്ച് കൊറോണ വന്നാലോ എന്ന അങ്കലാപ്പ് ആളുകളെ വല്ലാതെ ബാധിച്ചു. നല്ലരീതിയിൽ കച്ചവടം ചെയ്തിരുന്ന ബിയറിനെ ആദ്യഘട്ടത്തിൽ തന്നെ 38 ശതമാനം അമേരിക്കക്കാർ പാടെ ഉപേക്ഷിച്ചു. 

ഗൂഗിളിനും പറയാനുണ്ട് ചില കൊറോണ ബിയർ കഥകൾ. ആളുകൾ ഗൂഗിളിൽ കൂടുതൽ അന്വേഷിച്ചു നോക്കുന്ന ഒരു ചോദ്യമായി 'കൊറോണ ബിയർ കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കുമോ' എന്ന ചോദ്യം മാറി. "ബിയർ വൈറസ്" എന്നത് ഗൂഗിളിലെ കൊറോണ വൈറസ് സെർച്ചുകളിലെ പ്രധാന കീ വേർഡ് ആയി മാറി. 
നിവർത്തിയില്ലാതായപ്പോൾ കൊറോണ ബിയർ ഉടമസ്ഥർ തന്നെ വന്ന് "നിങ്ങളുടെ വികാരം ഞങ്ങൾ മനസിലാക്കുന്നു. പക്ഷെ ബിയറും കൊറോണയും തമ്മിൽ യാതൊരു ബന്ധവുമില്ല" എന്ന് ഉപഭോക്താക്കളെ അഭിസംബോധന ചെയ്ത് പറഞ്ഞു. വൈറസിന് ഇതേ പേരായിപ്പോയി എന്ന് വിചാരിച്ച് നിങ്ങൾ ഞങ്ങൾക്ക് മുൻപ് തന്നിരുന്ന പിന്തുണ തരാതിരിക്കരുതെന്ന് അപേക്ഷിച്ച് ട്വീറ്റും ചെയ്തു. ദയവ് തോന്നിയ ട്വിറ്റർ ഉപയോക്താക്കൾ പലരും ബിയറും രോഗവുമായി ബന്ധമില്ല എന്ന വിദഗ്ധരുടെ നിർദ്ദേശവും ഫ്ലോ ചാർട്ടുകളുമായെത്തി. നഷ്ടപ്പെട്ട ബ്രാൻഡ് ഇമേജ് കമ്പനിയ്ക്ക് തിരിച്ച് കൊടുക്കാൻ കഴിയാതെ പരസ്യ ഏജൻസികൾക്കും തലവേദനയായി. കൊറോണ കോവിഡ് 19 എന്നറിയപ്പെടാൻ തുടങ്ങിയപ്പോൾ ഏറ്റവുമധികം ആശ്വസിച്ചത് ചിലപ്പോൾ ഈ ബിയർ കമ്പനിയായിരിക്കും. കൊറോണ രോഗബാധിതരോട് ഐക്യപ്പെടുന്നുവെന്നും അവരുടെ ബുദ്ധിമുട്ടുകളിൽ പങ്കുചേരുന്നുവെന്നും പ്രസ്താവിച്ച്, പ്രൊമോഷൻ താത്കാലികമായി നിർത്തിവെച്ച് രോഗഭീതി ഒഴിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ കൊറോണ കമ്പനി.    

Readers Comment

Add a Comment