Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,thomas issac,fuel price hike,central government i2inews

പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ​ ധനമന്ത്രി തോമസ്​ ഐസക്​. കേന്ദ്ര സർക്കാരിന്റെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോൾ അന്താരാഷ്​ട്ര വിപണിയിലെ വില കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക്​ കൈമാറുകയാണ്​ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഐസക്​ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക്​ വന്‍ നികുതി ഇളവ്​ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവരാരും രാജ്യത്ത്​ നിക്ഷേപം നടത്തിയില്ല. കോവിഡ്​ 19 ന്റെ പശ്​ചാത്തലത്തില്‍ ഇന്ത്യയില്‍ വലിയ വിലക്കയറ്റമുണ്ടായേക്കാം. ഈയൊരു സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കുകയാണ്​ വേണ്ടതെന്നും ഐസക്​ ചൂണ്ടിക്കാട്ടി.

പെട്രോൾ, ഡീസൽ തീരുവ 3 രൂപ കൂട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇതോടെ പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയർത്തി. എക്സൈസ് തീരുവ വർദ്ധിക്കുന്നത് വിപണിയില്‍ ഇന്ധനവില ഉയർത്താൻ ഇടയാക്കും.

 

 

Readers Comment

Add a Comment