Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 am
  • 19th April, 2024
  • Broken Clouds
30.82°C28.17°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Twitter office

മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ വരുമ്പോൾ അടിയന്തിര തീരുമാനങ്ങളെടുക്കണമെന്ന് വിശദീകരിച്ച് ട്വിറ്റർ തങ്ങളുടെ സ്ഥാപനത്തിലെ 4900 ജീവനക്കാരോട് നിശ്ചിത കാലയളവ് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് അറിയിച്ചു. ജീവനക്കാർ നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് അറിയിപ്പ്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രമുഖ സമൂഹ മാധ്യമ സ്ഥാപനം ഈ സുപ്രധാന തീരുമാനമെടുത്തത്. 
കരാർ അടിസ്ഥാനത്തിലും മണിക്കൂർ നിരക്കിലുള്ള വേതനവ്യവസ്ഥകളിലും ജോലി ചെയ്യുന്നവർക്കും കൃത്യമായി ശമ്പളമെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ലോകാരോഗ്യസംഘടന കോവിഡ് 19 ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതാണ് സ്ഥാപനം ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം. ആഗോളതലത്തിൽ കൊറോണ ബാധമൂലം മരിച്ചവരുടെ എണ്ണം 4000 കടന്നിട്ടുണ്ട്.  

Readers Comment

Add a Comment