Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ  പ്രമുഖ ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ലോകത്തെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ ലുഫ്താന്‍സ കാര്‍ഗോയും അഞ്ചു വര്‍ഷത്തെ സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. 

കരാര്‍ പ്രകാരം ലുഫ്താന്‍സയുടെ ചരക്കുഗതാഗതത്തിനായി ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഐബിഎസിന്‍റെ ലോകോത്തര സംവിധാനമായ ഐകാര്‍ഗോ പൂര്‍ണ്ണമായും  ക്ലൗഡ് സര്‍വീസിലേയ്ക്കു മാറും. 

ലുഫ്താന്‍സയുടെ 'ഐക്യാപ് പ്ലാറ്റ്ഫോം' ആണ് മുഴുവനായും സാസ് മോഡിലേക്ക് മാറുക. ഒരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ ഐടി സംവിധാനങ്ങളെ ക്ലൗഡ്  ഹോസ്റ്റിങ്ങിലേക്ക് മാറ്റുക എന്നത് ലുഫ്താന്‍സ കാര്‍ഗോയുടെ ദീര്‍ഘകാല പദ്ധതികളിലൊന്നായിരുന്നു. ഡേറ്റാ സുരക്ഷ, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍റെ നിരന്തര ലഭ്യത, വിവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങി നിര്‍ണ്ണായകമായ പല ഘടകങ്ങളും വിലയിരുത്തിയ ശേഷമാണ് ലുഫ്താന്‍സ കാര്‍ഗോ ഈ തീരുമാനത്തിലേക്കെത്തിയത്.

ഒരു സെക്കന്‍ഡ് പോലും മുടങ്ങാതെ പ്രവര്‍ത്തന നൈരന്തര്യം ഉറപ്പു വരുത്താന്‍ ശേഷിയുള്ള, വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള ഒരേയൊരു സാസ് സംവിധാനമാണ് ഐബിഎസ് മുന്നോട്ട് വെയ്ക്കുന്നത്. 365 ദിവസവും, മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കാനും, പ്രവര്‍ത്തന സ്ഥിരതയോടെ, ഏറ്റവും കാര്യക്ഷമമായി തടസങ്ങളേതുമില്ലാതെ സുഗമമായി കാര്‍ഗോ മാനേജ്മെന്‍റ് ഉറപ്പാക്കാനും ഇതുമൂലം ലുഫ്താന്‍സ കാര്‍ഗോയ്ക്ക് കഴിയും.

Readers Comment

Add a Comment