Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്ത് വിവിധയിടങ്ങളിൽ കൊറോണയുടെ പിടിവീണതോടെ വിപണിയിൽ മാസ്കുകളുടെയും, കൈകളും ശരീരവും ശുചിയാക്കാനുള്ള ടൂളുകളുടെയും അതിപ്രസരമായി. സത്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ അടിയന്തിരമായി ആളുകൾ എന്തെങ്കിലും വാങ്ങി സൂക്ഷിക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അവ ഏതൊക്കെ? കൊറോണയുടെ മറവിൽ നമ്മുടെ കണ്ണിൽ പൊടിയിടുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെ?
മാസ്‌ക്കുകൾക്ക് പിന്നിലെ സത്യമെന്ത്?
പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുമ്പോൾ മാസ്‌ക്കുകൾ ധരിക്കാൻ വലിയ തോതിൽ ആളുകൾ ഉപദേശിക്കാറുണ്ടെങ്കിലും മാസ്ക് ധരിച്ചത് കൊണ്ട് മാത്രം പ്രതിരോധം പൂർണ്ണമാകില്ല എന്നതാണ് നാം മനസിലാക്കേണ്ട പ്രധാന വസ്തുത. ശ്വസനത്തിലൂടെ പകരാനുള്ള സാധ്യത മാത്രമേ ഇത്തരം മാസ്‌ക്കുകൾ മൂലം തടയാനാകൂ. വിപണിയിൽ നിന്ന് ലഭിക്കുന്ന ഗുണമേന്മ കുറഞ്ഞ സർജറി മാസ്‌ക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്. കൊറോണ വൈറസ് പ്രതിരോധത്തിനായി നിർമ്മിക്കപ്പെട്ട മാസ്‌ക്കുകൾ മാത്രം വാങ്ങുക. അല്ലാത്തവ പണനഷ്ടവും പരിസ്ഥിതിയ്ക്ക് ദോഷവുമാണ്.
അന്തരീക്ഷ വായുവിന്റെ 95 ശതമാനത്തോളം ശുദ്ധീകരിക്കുമെന്ന് അവകാശപ്പെടുന്ന N95 റെസ്പിറേറ്ററി മാസ്കുകൾ ധരിക്കുമ്പോൾ അത് മുഖത്തോട് നന്നായി ചേർത്ത് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണ്ടതാണ്.
സത്യത്തിൽ എന്താണ് വാങ്ങേണ്ടത്?
കൊറോണ ഭീതിയിൽ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടണ്ട എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി വെറും വെള്ളവും സോപ്പും മാത്രം ഉപയോഗിക്കാനാണ് സംഘടനയുടെ നിർദ്ദേശം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം പൊത്തിപ്പിടിക്കാനായി ഒരു തൂവാലയും കീടനാശിനികളും മാത്രം വാങ്ങിയാൽ മതിയെന്നും വിദഗ്ദർ പറയുന്നു
31.82°C








