Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,milma,price,i2inews

പാലിന്റെ വില തൽകാലം കൂട്ടേണ്ടതായിട്ടില്ലെന്ന് മിൽമ ഡയറക്ടർ ബോർഡിൽ തീരുമാനം.ലിറ്ററിന് ആറു രൂപ വരെ കൂട്ടണമെന്നുള്ള മേഖലാ യൂണിയന്റെ ആവിശ്യം ബോർഡ് അംഗീകരിച്ചില്ല.ഇതിനെ തുടർന്ന് സർക്കാരിനോട് സഹായം ആവിശ്യപ്പെടും.ഓണത്തിന് മുൻപ് ക്ഷീര കർഷകർക്കായി മിൽമ നാലു രൂപ കൂട്ടിയിരുന്നു.ഇതിനു പിന്നാലെയാണ് ആറു രൂപ വർധിപ്പിക്കണമെന്ന പുതിയ ശുപാർശ യൂണിയൻ മുന്നോട്ട് വെച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും, വേനൽ കാലത്ത് പാലിന് ഉണ്ടാവുന്ന ക്ഷാമവും,ഇതര സംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയുന്നതുമായുള്ള കാര്യങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിക്കണമെന്ന ആവിശ്യം മുന്നോട്ട് വെച്ചത്.

ആറു രൂപ വരെ കൂട്ടാനാണ് തിരുവനന്തപുരം എറണാകുളം മേഖല യൂണിയനുകൾ മിൽമയോട് ആവിശ്യപെട്ടിരിക്കുന്നത്. വേനൽ കാലമായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്.അടുത്തിടെയുണ്ടായ വില വർധന മൂലം അധിക വില കൊടുത്താണ് പാൽ ഇറക്കുമതി ചെയുന്നത്.പുറത്തുനിന്ന് പാൽ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലൂടെ മിൽമ ഇപ്പോ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാര്യവും സർക്കാരിനെ ബോധ്യപ്പെടുത്താൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

Readers Comment

Add a Comment