Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, whatsapp pay, i2inews business, india, i2inews

ഡിജിറ്റല്‍ പേമെന്റ് സേവനം ആരംഭിക്കാനുള്ള അവസാന പ്രതിബന്ധവും അതിജീവിച്ച് വാട്‌സാപ്പ്. വാട്‌സാപ്പ് മെസേജിങ് ആപ്ലിക്കേഷനില്‍ പണമിടപാട് സേവനം ആരംഭിക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കി. ഘട്ടം ഘട്ടമായി സേവനം എത്തിക്കാനാണ് അനുമതി. ആദ്യ ഘട്ടത്തില്‍ ഒരു കോടിയാളുകളിലേക്ക് പേമെന്റ് സേവനം എത്തിക്കും. 

ഉപയോക്താക്കളുടെ പണമിടപാട് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റേയും എന്‍പിസിഐയുടേയും വ്യവസ്ഥകള്‍ വാട്‌സാപ്പ് അംഗികരിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ മടികാണിച്ചതോടെയാണ് വാട്‌സാപ്പ് പേമെന്റ് സേവനത്തിന് അനുമതി ലഭിക്കാന്‍ വൈകിയത്. പേമെന്റ് സേവനം ഘട്ടം ഘട്ടമായാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുകയെങ്കിലും എല്ലാ ഉപയോക്താക്കളിലേക്കും ഈ സൗകര്യം എത്തുന്നതോടെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഏറ്റവും ഉപയോക്താക്കളുള്ള സേവനമായി വാട്‌സാപ്പ് മാറിയേക്കും. ഇന്ത്യയില്‍ തന്നെ 40 കോടി ഉപയോക്താക്കള്‍ വാട്‌സാപ്പിനുണ്ട്. ഉപയോക്താക്കളുടെ ആധിക്യം കൊണ്ടാണ് പല ഘട്ടങ്ങളിലായി ഫീച്ചര്‍ എത്തിക്കുന്നത്. 40 കോടി ഉപയോക്താക്കളിലേക്ക് ഒരേ സമയം ഫീച്ചര്‍ എത്തിച്ചാല്‍ പണമിടപാടുകളുടെ തിരക്ക് രൂപപ്പെടാനും തകരാറുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ പണമിടപാടുകള്‍ വാട്‌സാപ്പ് വഴി നടത്താനാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിച്ച് പണമിടപാട് നടത്താം. രണ്ട് വര്‍ഷം മുമ്പ് ഐസിഐസിയുമായി സഹകരിച്ച് വാട്‌സാപ്പ് നേരത്തെ തന്നെ വാട്‌സാപ്പ് പേയുടെ ട്രയല്‍ റണ്‍ ആരംഭിച്ചിരുന്നു. 10 ലക്ഷത്തോളം ഉപയോക്താക്കളാണ് നിലവില്‍ വാട്‌സാപ്പ് പേയ്ക്കുള്ളത്.

നിലവില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ ആണ്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ ആണ് രണ്ടാമത്. തൊട്ടുപിന്നില്‍ പേടിഎമ്മും എന്‍പിസിഐയുടെ ഉടമസ്ഥതയിലുള്ള ഭീം ആപ്പുമാണുള്ളത്. എന്നാല്‍ വാട്‌സാപ്പിനുള്ള അത്രയും ഉപയോക്താക്കള്‍ ഈ സേവനങ്ങള്‍ക്കില്ല. പേടിഎമ്മിന് 28 കോടി വാലറ്റ് ഉപയോക്താക്കളുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേരും യുപിഐ സേവനം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

Readers Comment

Add a Comment