Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:17 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 13.55 ശതമാനം വർദ്ധനയോടെ 11,640 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 10,251 കോടി രൂപയായിരുന്നു. റീട്ടെയിൽ, ടെലികോം വിഭാഗങ്ങളുടെ മികച്ച പ്രകടനമാണ് കമ്പനിക്ക് കരുത്താകുന്നത്.

അതേസമയം, കമ്പനിയുടെ പ്രവർത്തന വരുമാനം 1.71 ലക്ഷം കോടി രൂപയിൽ നിന്ന് 1.4 ശതമാനം താഴ്‌ന്ന് 1.68 ലക്ഷം കോടി രൂപയായി. റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 27 ശതമാനവും റിലയൻസ് ജിയോയിൽ നിന്നുള്ളത് 28 ശതമാനവും ഉയർന്നു. ഓരോ ബാരൽ ക്രൂഡോയിലും സംസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം (ജി.ആർ.എം) 8.8 ഡോളറിൽ നിന്ന് 9.2 ഡോളറായി വർദ്ധിച്ചു.ജിയോയുടെ ലാഭം62.45% ഉയർന്നു.റിലയൻസ് ജിയോയുടെ ലാഭം 62.45 ശതമാനം ഉയർന്ന് 1,350 കോടി രൂപയിലെത്തി. 2018ലെ സമാനപാദത്തിൽ ലാഭം 831 കോടി രൂപയായിരുന്നു. എന്നാൽ, ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) 130 രൂപയിൽ നിന്ന് 128.40 രൂപയായി താഴ്‌ന്നു.

Readers Comment

Add a Comment