Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ന്യൂഡൽഹി: ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി, ആമസോണിനും ഫ്ളിപ്കാർട്ടിനുമെതിരെ അന്വേഷണം. വ്യാപാര പോർട്ടലുകളായ ആമസോണും ഫ്ലിപ്കാർട്ടും വിലക്കുറവിൽ സ്മാർട് ഫോൺ വിൽപ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നിർദേശിച്ചു. സി.സി.ഐ.യുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടർ ജനറലിനോടാണ് ഇക്കാര്യം നിർേദശിച്ചത്.
ആമസോണും ഫ്ളിപ്കാർട്ടും ഫോൺ വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കുന്നതും ചിലർക്ക് മുൻഗണന നൽകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.സ്മാർട്ട് ഫോണുകൾക്ക് വലിയ വിലക്കിഴിവ് നൽകൽ, വിപണിയിലെ മുൻനിരസ്ഥാനം ദുരുപയോഗം ചെയ്യൽ എന്നിവയും അന്വേഷിക്കും. 2002ലെ കോംപറ്റീഷൻ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് കമ്പനികൾ നടത്തുന്നതെന്നും പരാതിയുണ്ട്
31.82°C








