Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, crude oil , price, i2inews

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചുയര്‍ന്നു. ഇറാഖില്‍ യുഎസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായത്. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ ഉയര്‍ന്ന് 69.16 ഡോളറായാണ് വര്‍ധിച്ചത്.2019 സെപ്റ്റംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടിയത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയും കൂട്ടി.

പുതുക്കിയ വില പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. കൊച്ചിയില്‍ 77.31 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 72.01 രൂപയുമാണ്.

ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തില്‍ കുറവുണ്ടായി. പെട്രോളിന് ചെറിയതോതില്‍ വിലകൂടിയപ്പോള്‍ ഡീസലിന് രണ്ടുരുപയിലധികമാണ് വര്‍ധിച്ചത്.

Readers Comment

Add a Comment