Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2020 മുതൽ ചില സ്മാർട്ട്‌ഫോണുകളിൽ വാട്ട്‌സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി 1 മുതൽ ചില പഴയ മൊബൈൽ ഫോൺ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സപ്പോർട്ട് പിൻവലിക്കുന്നതോടെയാണ് ഈ ഫോണുകളിൽ വാട്ട്‌സാപ്പ് ലഭ്യമാകാതാവുക.വാട്ട്‌സാപ്പ് ചോദ്യോത്തര വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആൻഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 7ൽ പ്രവർത്തിക്കുന്ന ആപ്പിൾ ഫോണുകളിലുമാണ് അടുത്ത വർഷം തൊട്ട് വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക.ഈ മൊബൈൽ ഫോണുകളിൽ പുതിയ വാട്ട്‌സാപ്പ് അക്കൗണ്ട് എടുക്കാനോ നിലവിലുള്ള അക്കൗണ്ട് റീ-വേരിഫൈ ചെയ്യാനോ സാധിക്കില്ല.ഇതിന് പുറമെ 2019 ഡിസംബർ 31 മുതൽ എല്ലാ വിൻഡോസ് ഫോണുകളിൽ നിന്നും വാട്ട്‌സാപ്പ് സപ്പോർട്ട് പിൻവലിക്കും.

Readers Comment

Add a Comment