Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അര്‍ബന്‍ ബാങ്കുകള്‍ വായ്പക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. വിവിധ ബാങ്ക് മേധാവികളെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, കാര്‍ഷികവായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാത്തരം വായ്പകളിന്മേലുമുള്ള ജപ്തിനടപടികള്‍ വിലക്കിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക്, അര്‍ബന്‍ ബാങ്ക് മേധാവികളെ അറിയിച്ചിട്ടുണ്ട്. നിര്‍ദേശം പാലിച്ച്‌ ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം നോട്ടീസ് അയച്ചുതുടങ്ങി. ജനുവരി 31-നകം കുടിശ്ശിക തീര്‍ക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.കച്ചവടം, ഭവനനിര്‍മാണം, വാഹനംവാങ്ങല്‍ തുടങ്ങിയ ഇനങ്ങളിലാണ് വായ്പ അനുവദിക്കുന്നത്. 91 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ നടപടി സ്വീകരിക്കാന്‍ ബാങ്കിന് സര്‍ഫാസി നിയമം അധികാരം നല്‍കുന്നുണ്ട്. ഇത്തരം കേസുകളില്‍, മൂന്ന് ഘട്ടമായി നോട്ടീസ് നല്‍കി ജപ്തിനടപടി പൂര്‍ത്തിയാക്കണം. ആദ്യരണ്ടുഘട്ടത്തില്‍ ബാങ്ക് സ്വന്തംനിലയില്‍ നോട്ടീസ് നല്‍കും. മൂന്നാംഘട്ടത്തില്‍ നോട്ടീസ്, ജപ്തി അറിയിപ്പ് പരസ്യം, കോടതി മുഖാന്തരമുള്ള കമ്മിഷന്‍ നിയമനം, ജപ്തി എന്നിവയാണ്. സര്‍ഫാസി നിയമപ്രകാരം കൃഷിഭൂമി ജപ്തിചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, കേരളത്തിലെ ഭൂമി തരംതിരിവ് പുരയിടം, നിലം എന്നരീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷിഭൂമി എന്ന പരിഗണന കേരളത്തില്‍ ജപ്തിക്ക് കിട്ടില്ല. അടൂരില്‍ സമീപകാലത്ത് ഒരു വീടടക്കം ജപ്തിചെയ്തിരുന്നു.

Readers Comment

Add a Comment