Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അനുദിനം ഡിമാന്‍ഡ് കുതിച്ചുയരുന്ന തലസ്ഥാനത്ത് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത് ഗവ. മെഡിക്കല്‍ കോളേജ്- ഉള്ളൂര്‍ മേഖല. നഗരപരിധിയില്‍ തിരക്കും ട്രാഫിക് ബ്‌ളോക്കുകളും അന്തരീക്ഷ മലിനീകരണവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസൗകര്യങ്ങളെല്ലാം ഏറ്റവും അടുത്തായിരിക്കുമ്പോള്‍ത്തന്നെ സ്വച്ഛവും ശുദ്ധവുമായ അന്തരീക്ഷസ്ഥിതിയും, തലസ്ഥാനത്തെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലേക്കും എം.സി റോഡിലേക്കും നേരിട്ട് പ്രവേശിക്കാമെന്നതുമാണ് ഗവ. മെഡിക്കല്‍ കോളേജ്- ഉള്ളൂര്‍ മേഖലയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് നഗരാസൂത്രണ മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
ഗവ. മെഡിക്കല്‍ കോളേജിനു പുറമെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര എന്നിയും കിംസ് തുടങ്ങിയ പ്രമുഖ ആശുപത്രികളുമായുമുള്ള സാമീപ്യം, ശ്രീകാര്യം ബൈപാസ് വഴി ദക്ഷിണ വ്യോമ കമാന്‍ഡ്, സര്‍വകലാശാലാ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നിഷ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവിടങ്ങളിലേക്ക് സുഗമമായി എത്താനുള്ള സൗകര്യം, അതിവേഗം പൂര്‍ത്തിയാകുന്ന ലുലു മാളിലേക്കു ചെന്നെത്താനുള്ള സൗകര്യം, ആക്കുളം കായല്‍ നല്‍കുന്ന പ്രകൃതി മനോഹാരിത, ഗ്രാമീണ പശ്ചാത്തലം എന്നിങ്ങനെ ഓരോ ഘടകവും ഈ മേഖലയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു.
നഗരപരിധിയില്‍ വികസന- നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലലഭ്യത കുറയുകയും, ഭൂമിവില അനുനിമിഷം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊട്ടരികിലുള്ള ഈ മേഖലയായിരിക്കും അടുത്ത പതിനഞ്ചു വര്‍ഷത്തെ നഗരവികസനത്തിന്റെ കേന്ദ്രമെന്ന് കണക്കാക്കപ്പെടുന്നു. ഉള്ളൂര്‍- ശ്രീകാര്യം മേഖലകളിലും, ശ്രീകാര്യം- ദേശീയപാത ബൈപാസ് പ്രദേശത്തും ഭൂവികസന സാധ്യതയുള്ള വിസ്തൃത മേഖലകള്‍ ലഭ്യമായതിനാല്‍ ആ നിലയ്ക്കും അടുത്ത പത്തു വര്‍ഷത്തിനകം ഈ മേഖല റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണ്ണായ പ്രദേശമായി മാറും.
തലസ്ഥാന നഗരത്തില്‍ നിന്ന് ദേശീയപാത വഴിയോ എം.സി റോഡ് വഴിയോ കൊല്ലം- കോട്ടയം മേഖലകളിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് നിലവില്‍ ഈ പാതകളുടെ പ്രവേശന കവാടത്തില്‍ എത്തണമെങ്കില്‍പ്പോലും മുക്കാല്‍ മണിക്കൂറോളം സമയം നഗരത്തിലെ ട്രാഫിക് കുരുക്കില്‍ കുടുങ്ങിക്കിടക്കണമെന്നതാണ് സ്ഥിതി. ഗവ. മെഡിക്കല്‍ കോളേജ്- ഉള്ളൂര്‍ മേഖലകളില്‍ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ ഈ ദുരവസ്ഥ ഒറ്റയടിക്ക് ഒഴിവാക്കാം.
രാജ്യാന്തര വിമാനത്താവളത്തിലേക്കാകട്ടെ, മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് കുമാരപുരത്തെത്തി, കിംസ് ഹോസ്പിറ്റല്‍- വെണ്‍പാലവട്ടം റോഡ് വഴി ചാക്ക ബൈപാസിലെത്തി പോകാനും എളുപ്പമാണ്. സമയലാഭവും ഇന്ധന ലാഭവും മാത്രല്ല, ആരോഗ്യകരമായ അന്തരീക്ഷ സ്ഥിതിയും മെഡിക്കല്‍ കോളേജ്- ഉള്ളൂര്‍ മേഖലയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. പ്രമുഖ ആശുപത്രികളുമായുള്ള സാമീപ്യം കാരണം ഏറ്റവും അധികം ഡോക്ടര്‍മാര്‍ താമസിക്കുന്ന മേഖലയാണിത്. കിംസ് വഴി ബൈപാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് അതിവേഗം ചെന്നെത്താമെന്നതിനാല്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ് ഭാഗത്തേക്കും ഇവിടം സുഗമമായ യാത്ര ഉറപ്പു നല്‍കുന്നു.
മറ്റു ജില്ലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന താത്കാലിക താമസത്തിന് എത്തുന്ന മേഖല കൂടിയാണിത്. ഗവ. മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പുറത്തു താമസിച്ച് റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയരാകുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മതിയായ താമസ സൗകര്യം പോലും ഈ മേഖലയില്‍ ഇപ്പോഴും ലഭ്യമല്ല. ഭാവിയില്‍ ഈ മേഖലയുടെ വികസനം ത്വരിതഗതിയിലാകുമ്പോള്‍ ദൈംനംദിന വാടകയ്ക്ക് കുറഞ്ഞ ചെലവില്‍ ഇവര്‍ക്ക് സ്വച്ഛവും ആരോഗ്യപൂര്‍ണവുമായ അന്തരീക്ഷത്തില്‍ താമസത്തിനും വിശ്രമത്തിനും താമസ സൗകര്യം ഒരുങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ഈ സാധ്യതകള്‍ വിലയിരുത്തിയാണ് പ്രവാസി സമൂഹം തലസ്ഥാനത്ത് ഗവ. മെഡിക്കല്‍ കോളേജ്- ഉള്ളൂര്‍ മേഖലയില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇപ്പോള്‍ നിക്ഷേപം നടത്തി വാടകയിനത്തിലും മറ്റും ഉറപ്പാക്കാവുന്ന വരുമാനത്തിലൂടെ മുടക്കുമുതല്‍ തിരികെ ലഭിച്ചതിനു ശേഷം, വിദേശങ്ങളിലെ ഉദ്യോഗകാലം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുന്ന സമയത്ത് സ്വസ്ഥവും സുരക്ഷിതവുമായ വിശ്രമജീവിതം നയിക്കാനും ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയിലാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള ബുദ്ധിപൂര്‍വകമായ ഈ നിക്ഷേപം.
30.82°C








