Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:04 am
  • 19th April, 2024
  • Broken Clouds
30.82°C28.17°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ആക്‌ട്  പ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള റിയൽ എസ്റ്റേറ്റ്  നിയന്ത്രണ അതോറിറ്റി പ്രവർത്തനം തുടങ്ങി. പുതിയ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ, പദ്ധതികൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ തീർപ്പാക്കൽ എന്നിവയാണ് ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന അതോറിറ്റിയുടെ ചുമതല.

മുൻ റെവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് ചെയർമാൻ. പ്രീത പി. മേനോൻ ആണ് ഒരംഗം. മൂന്നാം അംഗത്തെ തിരഞ്ഞെടുക്കാനുള്ള നോട്ടിഫിക്കേഷൻ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതോറിറ്റിയുടെ പ്രവ‌ർത്തനങ്ങളെ കുറിച്ച് റിയൽ എസ്‌റ്റേറ്റ് പ്രമോട്ടർമാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കാനുള്ള പരിപാടികൾ ഉടൻ സംഘടിപ്പിക്കുമെന്ന് പി.എച്ച്. കുര്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.പദ്ധതികളുടെ രജിസ്‌ട്രേഷനായും ഉപഭോക്തൃ പരാതികൾ സ്വീകരിക്കാനും ഓൺലൈൻ പോർട്ടൽ വൈകാതെ സജ്ജമാക്കും. അതുവരെ നടപടിക്രമങ്ങൾ പേപ്പർ‌ മുഖേനയായിരിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാരും രജിസ്‌റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രീത മേനോനും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Readers Comment

Add a Comment