Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫ്‌ലിപ്കാര്‍ട്ട് വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കുന്നു. ഇത്തവണ ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓഫര്‍ വില്പന നടക്കുക. സെയിലിലൂടെ മൊബൈല്‍ വാങ്ങുന്നവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ, കാര്‍ഡ്ലെസ്സ് ക്രെഡിറ്റ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിലില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും അതുപോലെ ഈ ആനുകൂല്യം ഇഎംഐ ഇടപാടുകള്‍ക്കും ലഭിക്കുന്നതാണ്. ടിവികള്‍ക്കും മറ്റ് അപ്ലയന്‍സുകള്‍ക്കും 75% വരെ വിലക്കുറവാണുണ്ടാവുക.9,999 രൂപ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണായ റിയല്‍മി 5 ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ 8,999 രൂപയ്ക്കാണ് ലഭിക്കുക. അടിസ്ഥാന 4 ജിബി റാമിനും 64 ജിബി സ്റ്റോറേജുള്ള റിയല്‍മി 5 പ്രോ 12,999 രൂപയ്ക്ക് ലഭിക്കും. 16,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത റിയല്‍മി എക്‌സ് 14,999 രൂപയ്ക്ക് ലഭിക്കും.:16,999 രൂപയില്‍ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എ 30 എസ് 15,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, പഴയ സ്മാര്‍ട്ട്ഫോണ്‍ കൈമാറ്റം ചെയ്യുന്നതിന് ഫ്‌ലിപ്പ്കാര്‍ട്ട് 2,000 രൂപ അധിക ഇളവും വാഗ്ദാനം ചെയ്യുന്നു. സാംസങ് ഗാലക്സി എസ് 9+, പിക്‌സല്‍ 3 എ, ഐഫോണ്‍ 7, നോക്കിയ 6.1 പ്ലസ്, അസൂസ് 5z എന്നീ ഫോണുകള്‍ക്കും വലിയ ഓഫറാണ് നടപ്പിലാക്കുന്നത്

Readers Comment

Add a Comment