Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? ആ പേരുള്ള പുതിയ സിനിമയെക്കുറിച്ചല്ല. ആഡംബര കാറുകളുടെ ഉസ്താദായ സ്‌കോഡയില്‍ നിന്ന് റാപ്പിഡ് മോഡലിന്റെ റൈഡര്‍ ലിമിറ്റഡ് എഡിഷന്‍ വെറും 6.99 ലക്ഷം രൂപയ്ക്ക്. വേള്‍ഡ് ക്‌ളാസ് സ്‌റ്റൈല്‍, ഒരു ഫാമിലി കാറിനു വേണ്ട മികച്ച സ്‌പേസ്, സുരക്ഷാ ഉപാധികള്‍, കിടിലം പെര്‍ഫോമന്‍സ്...  6.99 ലക്ഷം സംഘടിപ്പിക്കാമെങ്കില്‍ ഇനിയൊന്നും ആലോചിക്കാനില്ല.

ഇടത്തരം കുടുംബങ്ങളെ നോട്ടമിട്ട് പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുന്ന സുസുക്കിക്കും ഹ്യുണ്ടായിക്കും കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് സ്‌കോഡയുടെ ഈ ലിമിറ്റഡ് എഡിഷന്‍ പരീക്ഷണം. ഇത്ര കുറഞ്ഞ വിലയില്‍ ഇത്രയധികം ഫീച്ചറുകളുമായി ഇന്നോളം ഇന്ത്യയില്‍ മറ്റൊരു വാഹനവും എത്തിയിട്ടുണ്ടാകില്ലെന്നാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ അവകാശവാദം.

അതൊരു വെറും പറച്ചിലല്ലെന്ന് റാപ്പിഡ് റൈഡര്‍ ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാക്കിത്തരും. സ്‌കോഡയുടെ തനത് ഐവറി ഇന്റീരിയറിനൊപ്പം ഡ്യുവല്‍ എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി ഗ്‌ളെയര്‍ ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റിയര്‍ വിന്‍ഡ് സ്‌ക്രീന്‍ ഡീഫോഗര്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങി സേഫ്ടി സംവിധാനങ്ങളുടെ നിര തന്നെയുണ്ട്.

1.6 ലിറ്റര്‍ മള്‍ട്ടിപോയിന്റ് ഇന്‍ജക്ഷന്‍ പെട്രോള്‍ എന്‍ജിന്‍. കമ്പനി അവകാശപ്പെടുന്നത് ലിറ്ററിന് 15.41 കിലോമീറ്റര്‍ മൈലേജ്. രണ്ട് കളര്‍ ഓപ്ഷനുകള്‍: കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍.

Readers Comment

Add a Comment