Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐ.ടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ) ആണ് 11 കമ്പനികളുടെ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
വിദേശകാര്യ മന്ത്രാലമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിൽ വെച്ച് നടക്കുന്ന പ്രവാസി ഭാരതീയ കേന്ദ്രത്തിലാണ് സമ്മേളനം നടക്കുക. ഐടി, പരമ്പര്യേതര ഊർജ മേഖല, സ്മാർട് സിറ്റി, നഗരമേഖല എന്നീ പ്രമേയങ്ങളിലാണ് ചർച്ച. വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളുമായും കമ്പിനി പ്രതിനിധികളുമായും ഇവർ ആശയ വിനിമയം നടത്തും
വിദേശ കമ്പിനികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ജിടെക് സിഇഒ വിഷ്ണു വി നായർ അറിയിച്ചു. എൽസിസ്, മിറോക്സ്, സൂഇന്ത്യ, ട്രയാസിക്, ഒറിസീസ് ഇന്ത്യ, ആക്സിയ, എംബ്രൈറ്റ്, ത്രിഎംബികെ തുടങ്ങിയ കമ്പനികളാണ് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നത്.
31.82°C








