Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പട്ടം മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് സ്വന്തമാക്കി. ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് ബിൽ ഗേറ്റ്സ് ഒന്നാംനമ്പർ കോടീശ്വരപട്ടംസ്വന്തമാക്കിയത്. കഴിഞ്ഞമാസം പെന്റഗണിൽ നിന്ന് ക്ളൗഡ് കമ്പ്യൂട്ടിംഗ് കരാർ ലഭിച്ചതോടെ മൈക്രോസോഫ്‌റ്റിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നതാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ സ്ഥാനത്തെത്താൻ ബിൽ ഗേറ്റ്സിനെ സഹായിച്ചത്. 11,000 കോടി ഡോളർ ആസ്‌തിയുമായാണ് ബിൽ ഗേറ്റ്സ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. 10,870 കോടി ഡോളറാണ് ബെസോസിന്റെ ആസ്‌തി. 10,270 കോടി ഡോളറുമായി ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാർഡ് അർണോൾട്ട് ആണ് മൂന്നാമത്.
31.82°C








