Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ജി.ഡി.പി വളർച്ച 2019ൽ 5.6 ശതമാനത്തിലേക്ക് ഇടിയുമെന്ന് പ്രമുഖ റേറ്റിങ്ങ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റേഴ്സ് സർവീസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ റേറ്റിങ്ങ് 'സ്ഥിരത'യിൽ നിന്ന് 'നെഗറ്റീവിലേക്ക്" കഴിഞ്ഞവാരം താഴ്‌ത്തിയതിന് പിന്നാലെയാണ് മൂഡീസ്, വളർച്ചാ പ്രതീക്ഷയും ഇന്നലെ വെട്ടിക്കുറച്ചത്.ഇന്ത്യ നടപ്പുവർഷം 6.2 ശതമാനം വളരുമെന്നായിരുന്നു മൂഡീസ് നേരത്തേ വിലയിരുത്തിയിരുന്നത്. 2018ൽ ഇന്ത്യ 7.4 ശതമാനം വളർന്നിരുന്നു. ഉപഭോക്തൃ വാങ്ങൽശേഷി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിയാത്തതാണ് വളർച്ചയ്ക്ക് തടസമാകുകയെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. നിക്ഷേപ ഇടപാടുകൾ കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്‌മ കൂടി. സമ്പദ്‌വളർച്ച ഉയർത്താൻ കഴിഞ്ഞ ആഗസ്‌റ്റ് മുതൽ കേന്ദ്ര ധനമന്ത്രാലയം ഒട്ടേറെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും ഉപഭോക്തൃ വിപണിയെ കരകയറ്റാൻ ലക്ഷ്യമിടുന്നതല്ലെന്നും മൂഡീസിന്റെ റിപ്പോർട്ടിലുണ്ട്.
അതേസമയം, വളർച്ചയ്ക്ക് കരുത്താകാനായി റിസർവ് ബാങ്ക് ഇനിയും പലിശനിരക്ക് കുറച്ചേക്കുമെന്ന് മൂഡീസ് സൂചിപ്പിച്ചു. ഇതിനകം തുടർച്ചയായി അഞ്ചുവട്ടം റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചിരുന്നു. പലിശനിരക്കിളവിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തുകയും വായ്‌പാവിതരണം വർദ്ധിക്കേണ്ടതും അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രമുഖ റേറ്റിംഗ്, ധനകാര്യ സ്ഥാപനങ്ങളെല്ലാം നടപ്പുവർഷം ഇന്ത്യയുടെ വളർച്ച ഇടിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, ലോകബാങ്ക്, ഐ.എം.എഫ്., എസ്.ബി.ഐ എന്നവയെല്ലാം വളർച്ചായിടിവ് പ്രവചിച്ചുകഴിഞ്ഞു. വളർച്ച കഴിഞ്ഞപാദത്തിൽ 4.2 ശതമാനമായിരിക്കും എന്നാണ് എസ്.ബി.ഐ വിലയിരുത്തിയത്.
30.82°C








