Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിളിന്റെ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത രണ്ട് ടോപ് എന്‍ഡ് ഐ ഫോണ്‍ മോഡലുകള്‍ ആഗസ്റ്റില്‍ വിപണിയിലെത്തും. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഐ ഫോണുകള്‍ക്കു പകരം, ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇംപോര്‍ട്ട് ടാക്‌സ് ഇനത്തില്‍ വലിയ കുറവ് കമ്പനിക്കുണ്ടാകും. അതു കാരണം വിലയിലും കാര്യമായ കുറവുണ്ടാകും. നിലവില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ 1.45 ലക്ഷം വരെയാണ് ഐ ഫോണ്‍ എക്‌സ് എസ് മോഡലിന് ഇന്ത്യയിലെ വില. എക്‌സ് ആര്‍ മോഡലിന് 57,000 മുതല്‍ 60,000 വരെയും. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മോഡലുകള്‍ എത്ര ശതമാനം വിലക്കുറവിലായിരിക്കും വിപണിയില്‍ എത്തിക്കുകയെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യഘട്ടമായി ഐ ഫോണ്‍ എക്‌സ് ആര്‍, എക്‌സ് എസ് ടോപ് എന്‍ഡ് മോഡലുകളാണ് ആപ്പിള്‍ ഫോണുകളുടെ ഇന്ത്യന്‍ അസംബ്‌ളിംഗ് കരാര്‍ ഏറ്റെടുത്തിട്ടുള്ള തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ യൂണിറ്റുകളില്‍ നിന്ന് വിപണിയിലിറങ്ങുക. കേരളത്തില്‍ ഇറങ്ങുന്ന മോഡലുകള്‍ ചെന്നൈയ്ക്കു സമീപം ശ്രീപെരുമ്പതൂരിലെ ഫോക്‌സ്‌കോണ്‍ അസംബ്‌ളിംഗ് യൂണിറ്റില്‍ നിന്നായിരിക്കും. വൈകാതെ ആന്ധ്രപ്രദേശിലും യൂണിറ്റ് ആരംഭിക്കും. 1500 കോടിയാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ മുതല്‍ മുടക്കിയിരിക്കുന്നത്.

Readers Comment

Add a Comment