Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ജലമാർഗമുള്ള ചരക്കുഗതാഗതം ശക്തിപ്പെടുത്താനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായുള്ള ആദ്യഘട്ട പ്രതിദിന കപ്പൽ സർവീസ് കണ്ണൂരിലെ അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് 20ന് ആരംഭിക്കും. അഴീക്കലിൽ നിന്ന് കൈത്തറി, പ്ളൈവുഡ് തുടങ്ങിയവയാണ് കപ്പൽ കൊച്ചിയിലെത്തിക്കുക. കൊച്ചിയിൽ നിന്ന് ടൈൽസ് ഉൾപ്പെടെയുള്ള കെട്ടിട നിർമ്മാണ വസ്‌തുക്കളാണ് തിരികെ കൊണ്ടുവരിക

അഴീക്കലിൽ നിന്നു പുറപ്പെടുന്ന കപ്പൽ ബേപ്പൂരിലും അടുക്കും. അഴീക്കലിൽ ഡ്രഡ്ജിംഗ് ഒരാഴ്‌ചയ്‌ക്കകം പൂർത്തിയാകും. മാരിടൈം ബോ‌ർഡ് അധികൃതർ നാളെ അഴീക്കൽ സന്ദർശിക്കും. നേരത്തെ പേരിനു മാത്രമായിരുന്ന സർവീസാണ് പ്രതിദിനമാക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ശ്രീകൃഷ്‌ണ ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. 22 കപ്പലുകൾ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കും.കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും കണ്ടെയ്‌നർ കപ്പലുകളുടെയും ബാർജുകളുടെയും സർവീസ്. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ 17 നോൺ-മേജർ തുറമുഖങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തും.

നേട്ടങ്ങൾ

*ചരക്കുകടത്ത് കൂലിയിൽ ഗണ്യമായ കുറവ്
 *തൊഴിലവസരങ്ങൾ വർദ്ധിക്കും
 *അന്തരീക്ഷ മലിനീകരണം കുറയും
*കേരളത്തിന്റെ വാണിജ്യ, വ്യാപാര, വ്യവസായ മേഖലകളിൽ വികസനം കൈവരിക്കാൻ കഴിയും

Readers Comment

Add a Comment