Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:49 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസിചിട്ടിയിൽ ഒരു വർഷം കൊണ്ട് ചേർന്നത് 11,551 പേർ മാത്രം. കാലാവധി പൂർത്തിയാകുമ്പോൾ 435 കോടിയുടെ മാത്രം വിറ്റുവരവ് ലഭ്യമാകും. കിഫ് ബിക്ക് പണം നൽകാൻ മാത്രം ആവിഷ്കരിച്ചതാണ് പ്രവാസി ചിട്ടി.

 ആദ്യവർഷം 12,000 കോടി രൂപ ചിട്ടിയിലൂടെ സമാഹരിക്കുകയും അതിൽ 1000 കോടി രൂപ കിഫ് ബി പദ്ധതികൾക്കായി ഉപയോ​ഗിക്കുകയും ചെയ്യുക എന്നാതായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പദ്ധതി. എന്നാൽ പ്രവാസി ചിട്ടിയിൽ നിന്നും കിഫ് ബിയിലേയ്ക്ക് കൊടുക്കാനായത് 62 കോടി രൂപമാത്രം.
പ്രവാസികൾക്കിടയിൽ നടത്തിയ സർവ്വേയിൽ 70 ശതമാനം പേരും ചിട്ടിയിൽ ചേരാൻ തയ്യാറായെന്ന് കണ്ടെത്തിയതായി  തോമസ് ഐസക് പറഞ്ഞിരുന്നു. 24 ലക്ഷത്തോളം പ്രവാസികൾ ​ഗൾഫിൽ തന്നെയുണ്ടെന്നായിരുന്നു കണക്ക്. അങ്ങനെ വന്നാൽ 16 ലക്ഷത്തിലധികം പേർ ചിട്ടിയിൽ ചേരേണ്ടതാണ്. ചേർന്നതാകട്ടെ വെറും 11,551 പേരും.
പ്രവാസി ചിട്ടി പൊളിഞ്ഞ സാഹചര്യത്തിൽ കൂടുതൽ പേരെ ആകർഷിക്കാൻ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് തോമസ് ഐസക് ഇന്നലെ സഭയിൽ പറഞ്ഞു. ഇന്നലെ മുതൽ പ്രവാസിചിട്ടിയിൽ ചേരുന്നവർക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുക. പതിനായിരം രൂപ പ്രതിമാസ അടവുവരുന്ന ചിട്ടിയിൽ 60 മാസത്തവണയെങ്കിലും അടയ്ക്കുന്നവർക്ക് 2000 രൂപ പെൻഷനായി കിട്ടുന്ന പുതിയ പദ്ധതിയാണിത്. പ്രവാസി ക്ഷേമബോർ‍ഡ് മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അംശാദായം കെ. എസ്. എഫ്. ഇ അടയ്ക്കും.
പ്രവാസികൾ ചിട്ടിയോട് വിമുഖത കാണിക്കുന്നതിനാൽ കേരളത്തിന് പുറത്ത് ഇന്ത്യയിലുള്ള മലയാളികളെക്കൂടി ചിട്ടിയിൽ ചേർക്കുമെന്നും 
ഇതിനുള്ള സോഫ്റ്റ് വെയർ തയ്യാറാക്കൽ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

 

Readers Comment

Add a Comment