Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്ങനെ ഇന്ത്യയില്‍ ആദ്യ ഇലക്ട്രിക് എസ്.യു.വി റോഡില്‍ അവതരിച്ചു- ഹ്യുണ്ടായ് കോണ. രാജ്യത്ത് ഇലക്ട്രിക് വാഹന യുഗത്തിന്റെ വെടിമുഴക്കമായി എത്തിയ ഹ്യുണ്ടായ് കോണയ്ക്ക് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 25.3 ലക്ഷം. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്  20,000 രൂപ കൂടി കൊടുക്കണം.

ഒരൊറ്റ ഫുള്‍ ചാര്‍ജിംഗില്‍ 452 കിലോമീറ്റര്‍ ആണ് കമ്പനിയുടെ വാഗ്ദാനം. ഡി.സി ക്വിക് ചാര്‍ജര്‍ വഴി 57 മിനിട്ടുകൊണ്ട് ബാറ്ററിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാം. ചാടിക്കയറി കോണ ബുക്ക് ചെയ്യാന്‍ വരട്ടെ- ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ മാത്രമേ കമ്പനിയുടെ സ്വന്തം ചാര്‍ജിംഗ് സെന്ററുകള്‍ ഉണ്ടാകൂ. പബ്‌ളിക് ഇലക്ട്രിക് ചാര്‍ജിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടക്കുന്നു.

കാണാനും കിടു ആണ് ഹ്യുണ്ടായ് കോണ ഇലക്ട്രിക്. സ്‌പോര്‍ട്ടി ലുക്ക്. ഇക്കോ ഓറിയന്റഡ് അപ്പിയറന്‍സ് എന്ന് കമ്പനി തന്നെ വിളിക്കും. മുന്‍വശത്തെ ഗ്രില്ലിനിടയിലാണ് ചാര്‍ജിംഗ് പോയിന്റ്. ബ്രിഡ്ജ് ടൈപ്പ് സെന്റര്‍ കണ്‍സോള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും സീറ്റുകളും, സോഫ്ട് ടച്ച് ഡാഷ് ബോര്‍ഡ്. കാറില്‍ ആകെ നിങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ എ.സിയില്‍ ഡ്രൈവര്‍ ഒണ്‍ലി ഓപ്ഷനുണ്ട്- കാര്‍ മുഴുവന്‍ തണുപ്പിച്ച് വെറുതേ ചാര്‍ജ് കളയില്ല.

39.2 കിലോവാട്ട് ശേഷിയുള്ളി ലിഥിയം അയണ്‍ ബാറ്ററിയാണ് കോണയുടെ ഹൃദയം. 9.7 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാം. സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച് പവര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നാല് മോഡുകളിലൊന്ന് തിരഞ്ഞെടുക്കാം- ഇക്കോ, ഇക്കോ പ്‌ളസ്. കംഫര്‍ട്ട്, സ്‌പോര്‍ട്‌സ്.

കളറിനെക്കുറിച്ച് വേവലാതി വേണ്ട. അഞ്ചു നിറങ്ങളിലുണ്ട്- ഫാന്റം ബ്‌ളാക്, പോളാര്‍ വൈറ്റ്, മറീന ബ്‌ളൂ, പോളാര്‍ വൈറ്റ് വിത്ത് ബ്‌ളാക് റൂഫ്, ടൈഫൂണ്‍ സില്‍വര്‍. ഒറ്റ രാത്രികൊണ്ട് ഇലക്ട്രിക് കാര്‍ വില്പനയില്‍ തരംഗമാകാമെന്ന ഒരു അത്യാര്‍ത്തിയും ഹ്യുണ്ടായ്ക്കില്ല. ഇലക്ട്രിക് കാറുകളോട് ആളുകള്‍ക്കുള്ള മനോഭാവം മാറ്റിയെടുക്കുകയാണ് കോണയുടെ ആദ്യ ലക്ഷ്യം. വെല്‍കം ആന്‍ഡ് ഓള്‍ ദ ബെസ്റ്റ്, കോണ ഇലക്ട്രിക്.

Readers Comment

Add a Comment