Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ ടാക്സി മേഖലയിലെ വിപ്ളവകരമായ മാറ്റത്തിന് കേരളപ്പിറവി ദിനമായ നാളെ തുടക്കം കുറിക്കും. 
കേരകാബ്സ്  എന്ന ഓൺലൈൻ ടാക്സി സംരംഭത്തിലൂടെയാണ് കുത്തകകൾ കയ്യടക്കിയിരിക്കുന്ന ടാക്സി മേഖലയിൽ തൊഴിലാളികൾ വിപ്ളവകരമായ മാറ്റം കൊണ്ടുവരുന്നത്. കേരകാബ്സിലൂടെ സർക്കാർ നിശ്ചയിച്ച ചുരുങ്ങിയ വാടകയിൽ സുരക്ഷിതമായി യാത്ര ചെയ്യാം. യാത്രയ്ക്കിടയിൽ ടാക്സിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മറ്റൊരു ടാക്സി വന്ന് തുടർ യാത്രയ്ക്കുള്ള സൗകര്യം ലഭ്യമാക്കും.

നാളെ മുതൽ സർക്കാർ അം​ഗീകരിച്ച വാടകയ്ക്ക് ഒരൊറ്റ ക്ളിക്കിൽ കേരളത്തിലെവിടെയും ഉപഭോക്താക്കൾക്ക് ടാക്സി ലഭ്യമാകും. ​ഗൂ​ഗിൾ പ്ളേ സ്റ്റോറിൽ എല്ലാവർക്കും കേരകാബ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടാക്സികളുടെ വാടക, വേ​ഗത തുടങ്ങിയവയും ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ ഈ ആപ്പിലൂടെ സാധിക്കും. വാടക ഓൺലൈനായും നേരിട്ടും അടയ്ക്കാം. 

കേരകാബ്സിന് നിലവിൽ ആയിരത്തിനടുത്ത് ഷെയർ ഹോൾഡർമാരുണ്ട്. ഷെയർ എടുക്കാത്തവർക്ക് ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്ത് കേരകാബ്സിന്റെ ഭാ​ഗമാകാം.കേരകാബ്സിന് കീഴിൽ വരുന്ന ഐഡി കാർഡോടുകൂടിയ ടാക്സി ഡ്രൈവർമാർക്ക് റസ്റ്റ് ഹൗസ് സൗകര്യം ഏർപ്പെടുത്തും. കണ്ണൂരിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടൻ തന്നെ റസ്റ്റ്ഹൗസ് സൗകര്യം ഏർപ്പെടുത്തും.

 

Readers Comment

Add a Comment