Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളബാങ്ക് രൂപീകരണത്തിന്റെ ഭാഗമായുള്ള നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ബാങ്ക് രൂപീകരണത്തിന് റിസർവ്വ് ബാങ്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് 2020 മാർച്ച് 31 നകം നടപടികൾ പൂർത്തിയാക്കാൻ റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു. ലയനത്തിനുള്ള പ്രമേയങ്ങളിൽ ഉത്തരവിറക്കാൻ സഹകരണസംഘം റജിസ്ട്രറെ
അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ലയനത്തെ എതിർക്കുന്ന ഹർജിഭാഗം അഭിഭാഷകൻ ഈ ആവശ്യം എതിർത്തു. സംസ്ഥാന ജില്ലാ സഹകരണബാങ്കുകളുടെ അന്തിമ ലയന ഉത്തരവിറക്കുന്നത് മാത്രമാണ് 2019 മാർച്ച് 12 ലെ ഉത്തരവിൽ തടഞ്ഞിട്ടുള്ളതെന്നും മറ്റ് നടപടികളുമായി മുന്നോട്ടുപോകാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
31.82°C








