Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായങ്ങൾ തുടങ്ങാൻ ഇനി മുൻകൂർ അനുമതി ആവശ്യമില്ല.അനുമതി പത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് വ്യവസായം തുടങ്ങാൻ വഴിയൊരുക്കുന്നതിനായി സംസ്ഥാനസർക്കാർ തയ്യാറാക്കിയ ബില്ല് ഈയാഴ്ച സഭയിൽ‌ അവതരിപ്പിക്കും. കേരളസൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സു​ഗമമാക്കൽ ആക്ട് 2019 എന്നാണ് പുതിയ നിയമത്തിന്റെ പേര്. നടപ്പ് നിയമസഭാ സമ്മേളനത്തിൽ വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ബില്ല് അവതരിപ്പിക്കും. ഈ സമ്മേളന കാലയളവിൽ തന്നെ പാസാക്കുകയും ചെയ്യും. ബില്ല് പാസാകുന്നതോടെ ഒരു സാക്ഷ്യപത്രം നൽകി 10 കോടി രൂപവരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാൻ സാധിക്കും. വ്യവസായസംരംഭം സ്ഥാപിക്കാനും പ്രവർത്തിക്കാനും ആവശ്യമായ അം​ഗീകാരങ്ങളും പരിശോധനകളും മൂന്നുവർഷത്തിനുശേഷം പൂർത്തിയാക്കിയാൽ മതി. മന്ത്രിസഭ അം​ഗീകരിച്ച ഈ നിയമം നിർമ്മിക്കുന്നതിനുള്ള ബിൽ ​ഗസറ്റിൽ പ്രസിദ്ധീകരിച്ചു

Readers Comment

Add a Comment