Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:00 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നഷ്‌ടം കുമിഞ്ഞുകൂടുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയെ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ലയനത്തിലൂടെ ലാഭത്തിന്റെ ട്രാക്കിലേക്ക് ഈ കമ്പനികളെ ഉയർത്തുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും നഷ്‌ടവും പ്രവർത്തനവും വിലയിരുത്തുമ്പോൾ ലയനം നല്ല ഉപായവുമാണ്.

എന്നാൽ, കടുത്ത മത്സരമുള്ള ഇന്ത്യൻ ടെലികോം രംഗത്ത് മുൻനിരയിലേക്ക് കുതിച്ചു കയറാനും വിപണി വിഹിതത്തിൽ മുന്നേറ്റമുണ്ടാക്കാനും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിക്ക് കഴിയുമോ എന്ന ചോദ്യം  ഉയരുന്നു. ബി.എസ്.എൻ.എല്ലിന്റെയും എം.ടി.എൻ.എല്ലിന്റെയും നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ ഈ ലക്ഷ്യം പ്രയാസമാണെന്ന് കാണാം.ബി.എസ്.എൻ.എല്ലിന്റെയും എം.ടി.എൻ.എല്ലിന്റെയും പ്രവർത്തന പ്രദേശങ്ങൾ വെവ്വേറെയായതിനാൽ ഇരു കമ്പനികളുടെയും ലയനം സുഗമമായി നടത്താനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സ്വകാര്യ ടെലികോം കമ്പനികൾക്ക് രാജ്യവ്യാപക സാന്നിദ്ധ്യമുണ്ട്. ലയിച്ചൊന്നാകുന്നതിലൂടെ ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ കമ്പനിക്കും രാജ്യവ്യാപക സാന്നിദ്ധ്യമുണ്ടാകും. അതേസമയം ജീവനക്കാരുടെ സാംസ്‌കാരികമായ വ്യത്യാസങ്ങൾ, ശമ്പള സ്‌കെയിൽ വ്യത്യാസം, തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള എതിർപ്പ്, വി.ആർ.എസ് സംബന്ധിച്ച ആവശ്യങ്ങൾ എന്നിവ ലയനത്തിന് വെല്ലുവിളി ഉയർത്തും.

ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവ പൂട്ടുകയോ സർക്കാർ ഓഹരികൾ വിൽക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഓഹരി ഭാഗികമായോ പൂർണമായോ വിറ്റൊഴിയുന്നത് കാതലായ ചർച്ചയ്ക്കും വിഷയമായില്ല. ഇരു കമ്പനികളുടെയും വിപണിമൂല്യം താരതമ്യേന കുറവായതിനാൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ ഉണ്ടാകുമോയെന്ന വെല്ലുവിളിയുമുണ്ട്.

Readers Comment

Add a Comment