Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ​ഗ്രാമീണമേഖലയിൽ ബാങ്കിങ്ങ് സേവനം  വ്യാപിപ്പിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്( ഐ.പി.പി.ബി). ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് ഒരു കോടിയിലേറെ അക്കൗണ്ടുകൾ ബാങ്ക് സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിൽ ബാങ്കിനിതുവരെ  2.6 ലക്ഷം ഉപഭോക്താക്കളുണ്ട്.ബാങ്കിങ്ങ് സേവനം കുറവായ​ഗ്രാമീണമേഖലയിലാണ് ഐ.പി. പി.ബി ശ്രദ്ധവയ്ക്കുന്നത്. 

കേരളത്തിലെ ​ഗ്രാമീണമേഖലയിൽ തൊഴിലുറപ്പു പദ്ധതിയുടെ വേതനവിതരണവും എസ്. സി/ എസ്.റ്റി വിദ്യാർത്ഥികൾക്കുള്ള സർക്കാരിന്റെ സ്കോളർഷിപ്പ് വിതരണവും വിജയകരമായി മുന്നോട്ടുപോകുന്നതായി ഐ.പി.പി.ബിയുടെ  പ്രതിനിധി  പറഞ്ഞു. കണ്ണൂരിൽ ക്ഷീരസഹകരണസംഘങ്ങളിൽ പാൽ‌വിലയും മറ്റ് ആനുകൂല്യങ്ങളും ഐ.പി.പി.ബി വഴി കർ‌ഷകർക്ക് ലഭ്യമാകുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

ഗ്രാമീണമേഖലയിലുള്ള 1.35 ലക്ഷം തപാലാഫീസുകളാണ് ഐ.പി.പി.ബിയുടെ ശക്തി. വിപുലമായ ശൃംഖലയ്ക്കൊപ്പം കോർ ബാങ്കിങ്ങ് സംവിധാനവും ആധാർ അധിഷ്ഠിത പേമെന്റ് ആപ്പും  ബാങ്കിങ്ങ് സംവിധാനത്തിന് വലിയ സാധ്യത നൽകുന്നു.  ആയിരം കോടിയോളം രൂപ ചെലവഴിച്ച് തുടക്കമി‍ട്ട കോർ ബാങ്കിങ്ങ് സംവിധാനം  ഭാവിയിൽ ചെറു ബാങ്കുകളായി മാറ്റിയാൽ വലിയ നേട്ടമായി മാറുമെന്നും ഇക്കാര്യം റിസർവ്വ് ബാങ്ക് പരി​ഗണിച്ചുവരികയാണെന്നും നിക്ഷേപം സ്വീകരിക്കാനും വായ്പനൽകാനും അനുമതി ലഭിച്ചാൽ ​ഗ്രാമീണ ബാങ്കിങ് രം​ഗത്ത് ഐ.പി.പി.ബിയ്ക്ക് വലിയ മാറ്റമുണ്ടാനാകുമെന്നും വിലയിരുത്തപ്പെടുന്നു.

Readers Comment

Add a Comment