Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2000 രൂപ നോട്ടുകളുടെ അച്ചടി നിറുത്തി നരേന്ദ്രമോദി സർക്കാരും റിസർവ് ബാങ്കും നടത്തുന്നത് അപ്രഖ്യാപിത നോട്ടു പിൻവലിക്കൽ. കേടുവന്നതോ പഴകിയതോ ആയ നോട്ടുകളുടെ എണ്ണത്തിൽപ്പെടുത്തി 2000 രൂപ നോട്ടുകളെ റിസർവ് ബാങ്കിലേയ്ക്കെത്തിക്കാൻ പൊതുമേഖല വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കോൺഫിഡൻഷ്യൽ സർക്കുലറിലൂടെ നിർദ്ദേശം നൽകി. ഇതനുസരിച്ച് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ബാങ്കുകളുടെ പക്കലുള്ള കറൻസി ചെസ്റ്റുകളിലെത്തിയ 2000 രൂപ നോട്ടുകൾ മുഴുവൻ റിസർവ് ബാങ്കിലേയ്ക്ക് തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്.
നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് 2017 ൽ പിടിച്ചത് 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ്. നോട്ട് നിരോധിച്ച 2016-ൽ ഇത് 15.9 കോടി രൂപയുടേതായിരുന്നു. 2017 ൽ മുൻവർഷത്തേക്കാൾ 25 ശതമാനത്തിലേറെ വർദ്ധന. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടേതാണ് ഈ കണക്കുകൾ.
2017 ൽ പിടിച്ച 2000 രൂപ നോട്ടുകളുടെ മൂല്യം 14.97 കോടി രൂപയാണ്. പിടിച്ച നോട്ടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഗുജറാത്ത് ആണ് മുന്നിൽ. 9 കോടിയുടെ നോട്ടുകളാണ് ഗുജറാത്തിൽ നിന്നും പിടിച്ചെടുത്തത്.കേരളത്തിൽ നിന്നും പിടിച്ച നോട്ടുകളുടെ മൂല്യം 1.3 കോടിയാണ്. ഗുജറാത്തിൽ പിടിച്ചതിൽ 30,658 എണ്ണവും കേരളത്തിൽ പിടിച്ചതിൽ 2937 എണ്ണവും 2000ത്തിന്റെ നോട്ടുകളാണ്.2000 രൂപയുടെ കണക്കിൽപ്പെടാത്ത പണം കയ്യിലുള്ളവർ നെട്ടോട്ടം ആരംഭിച്ചിട്ടുണ്ട്. ഇവർ 2000 രൂപ ഉപയോഗിച്ച് സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയും സ്വർണ്ണം വാങ്ങി ശേഖരിക്കുകയും ചെയ്തു തുടങ്ങി.
23.48°C








