Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാങ്കിംഗ് മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേയ്ക്കുള്ള കൈത്താങ്ങായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ് .യു.എം) പ്രമുഖ ഫൈനാന്‍ഷ്യല്‍ സാങ്കേതികവിദ്യാഭ്യാസസ്ഥാപനമായ 'ഫിനസ്ട്ര' യുമായി സഹകരിക്കുന്നു.ഇതിനു വേണ്ടിയുള്ള എഗ്രിമെന്റ് ടെക്നോപാർക്കിലെ കെ. എസ്. യു. എം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥും ഫിനസ്ട്ര ഇന്ത്യ മേധാവി മെജാബിന്‍ പൂനാവാലയും തമ്മിൽ ഒപ്പുവച്ചു.
സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, ധനകാര്യ മേഖലകളിലെ സഹകരണം, അടിയന്തിര സാഹചര്യങ്ങളില്‍ ഒരുമിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍ എന്നിവയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റീട്ടെയില്‍ ബാങ്കിംഗ്, ബാങ്കിംഗ് ക്രയവിക്രയം, വായ്പ കൊടുക്കല്‍, ട്രഷറി-ക്യാപിറ്റല്‍ വിപണികള്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ ഫിനസ്ട്രയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
31.82°C








