Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് മൈസ് (മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വെന്‍ഷന്‍സ് ആന്‍ഡ് എക്‌സിബിഷന്‍സ്- എം.ഐ.സി.ഇ) ബിസിനസ് രംഗത്തുണ്ടായ ഇടിവിനു കാരണം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ മദ്യനയമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യനയത്തിന്റെ പാകപ്പിഴ കാരണം തളര്‍ന്ന വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഇടതു സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാര കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം മാത്രം ശേഷിക്കെ ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം മദ്യനയത്തില്‍ വരുത്താനിരിക്കുന്ന പരിഷ്‌കാരങ്ങളിലേക്കു കൂടി വിരല്‍ചൂണ്ടുന്നതാണ്.
കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെ പ്രധാന നഗരങ്ങളും ടൂറിസ്റ്റ് സ്‌പോട്ടുകളും കേന്ദ്രീകരിച്ച് നടത്തപ്പെട്ടിരുന്ന ബിസിനസ് സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും ബാറുകളുടെ തിരോധാനത്തോടെ സമീപത്തെ ശ്രീലങ്ക, മാലദ്വീപ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു മാറി. ഇത് തിരിച്ചുപിടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യന്‍ കണ്‍വെന്‍ഷന്‍സ് പ്രൊമോഷന്‍ ബ്യൂറോ ഈയിടെ കേരള ചാപ്റ്റര്‍ ആരംഭിച്ചത് ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സഹായകമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊച്ചിയില്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ നടക്കാനിരിക്കുന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെ.ടി.എം) പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി. അടുത്ത സെപ്തംബര്‍ 24 മുതല്‍ നാലു ദിവസമാണ് കെ.ടി.എം മേള. അദ്യ രണ്ടു ദിവസം രാജ്യന്തരതലത്തിലുള്ള ഏജന്‍സികളുടെയും മൈസ് ഓപ്പറേറ്റര്‍മാരുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും കണ്‍വെന്‍ഷനുകളും വ്യാപാര മേളകളും ആയിരിക്കും. ബാക്കി രണ്ടു ദിവസം ആഭ്യന്തര വിനോദസഞ്ചാരത്തിനാണ് പ്രാമുഖ്യം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളാണ് കെ.ടി.എമ്മിന് വേദിയാവുക.
31.82°C








