Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലിലേക്ക് മടങ്ങാൻ ആഹ്വാനവുമായി ട്വിറ്ററിൽ ബഹുജന ക്യാമ്പയിനിങ്. ‌ബോയ്‌ക്കോട്ട് ജിയോ വോഡാ എയർടെൽ എന്ന ഹാഷ് ടാഗിലാണ് ക്യാമ്പയിൻ ശക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മൊബൈൽ കമ്പനികൾ തങ്ങളുടെ നിരക്ക് വലിയ രീതിയിൽ കൂട്ടിയത്.ജിയോയാണ് അവസാനമായി നിരക്ക് വർധന പ്രഖ്യാപിച്ചത്. പ്രീപെയ്‌ഡ് റീചാർജുകൾക്ക് 21% വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്നിന് നിലവിൽ വരും. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ നിരക്കിനേക്കാൾ കുറവാണ് ജിയോയുടെ പുതുക്കിയ നിരക്കുകൾ.എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരുടെ എൻട്രി ലെവൽ പ്ലാൻ 28 ദിവസത്തേക്ക് 99 രൂപയായിരിക്കെ, ജിയോയുടേത് 28 ദിവസത്തേക്ക് 91 രൂപയാണ്. ജിയോഫോൺ പ്ലാൻ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ എന്നിവയുടെ താരിഫ് നിരക്കുകളാണ് കൂട്ടുന്നത്. 19.6% മുതൽ 21.3% വരെയാണ് വർധന. അൺലിമിറ്റഡ് പ്ലാൻ വിഭാഗത്തിൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും വിലകുറഞ്ഞ പ്ലാനിൻറെ നിരക്ക് 129 രൂപയിൽ നിന്ന് 155 രൂപയായി ഉയർത്തി. 84 ദിവസത്തെ സാധുതയുള്ള ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് വിഭാഗത്തിന് 329 രൂപയിൽ നിന്നും 395 രൂപയാകും.എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരുടെ എൻട്രി ലെവൽ പ്ലാൻ 28 ദിവസത്തേക്ക് 99 രൂപയായിരിക്കെ, ജിയോയുടേത് 28 ദിവസത്തേക്ക് 91 രൂപയാണ്. ജിയോഫോൺ പ്ലാൻ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ എന്നിവയുടെ താരിഫ് നിരക്കുകളാണ് കൂട്ടുന്നത്. 19.6% മുതൽ 21.3% വരെയാണ് വർധന. അൺലിമിറ്റഡ് പ്ലാൻ വിഭാഗത്തിൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും വിലകുറഞ്ഞ പ്ലാനിൻറെ നിരക്ക് 129 രൂപയിൽ നിന്ന് 155 രൂപയായി ഉയർത്തി. 84 ദിവസത്തെ സാധുതയുള്ള ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് വിഭാഗത്തിന് 329 രൂപയിൽ നിന്നും 395 രൂപയാകും.

Readers Comment

Add a Comment