Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധന വില  കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തിൻറെ കരുതൽ ശേഖരത്തിൽ നിന്നും 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.ലോകത്തെ പ്രധാന ഊർജ ഉപഭോക്താക്കളായ യുഎസ്‌, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സമാന നീക്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൂടിയാലോചനകൾക്ക് ശേഷം ഇവർക്ക് സമാന്തരമായാവും ഇന്ത്യയും സ്വന്തം ശേഖരത്തിൽനിന്നുള്ള ക്രൂഡ്‌ ഓയിൽ വിപണിയിലെത്തിക്കുക.പലവിധ പ്രതിസന്ധികളാൽ ക്ഷാമമുണ്ടാകുമ്പോൾ ഇന്ധനം ഉറപ്പാക്കാനാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ കരുതൽ ശേഖരം സാധ്യമാക്കുന്നത്. രാജ്യത്തെ ക്രൂഡ് ഓയിൽ കമ്പനികളുടെ സംഭരണത്തിന് പുറമേയാണിത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്.

Readers Comment

Add a Comment