Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:18 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിവറേജസ് കോർപറേഷന്റെ പുതിയ നയം ഗുണമേന്മയുള്ള മദ്യം കേരളത്തിന് ഇനി കിട്ടില്ലെന്ന്‌ പരാതി. കോർപറേഷന്  കമ്പനികൾ നല്കിവന്നിരുന്ന സ്പെഷ്യൽ ട്രാൻസ്‌ഫർ നോട്ട് പ്രകാരമുള്ള ഡിസ്‌കൗണ്ട് തുകയിൽ വരുത്തിയ ഏകീകരമാണ് ഗുണമേന്മയുള്ള മദ്യക്കമ്പനികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നേരത്തെ 21 . 5 ശതമാനം ആയിരുന്നു ബിവറേജസ് കോർപറേഷന് മദ്യക്കമ്പനികൾ സ്‌പെഷ്യൽ ട്രാൻസ്‌ഫർ നോട്ട് പ്രകാരം നൽകിയിരുന്ന ഡിസ്‌കൗണ്ട് തുക. എന്നാൽ  ഈ തുകയാണ് ബിവറേജസ് കോർപറേഷൻ ഏകീകരിച്ചിരിക്കുന്നത്. നേരത്തെ പതിനാലു ശതമാനം സംസ്ഥാനത്ത് ഇറക്കി വിൽക്കുന്നതിനും ഷോപ്പുകളിൽ ഡിസ്‌പ്ലൈ വാക്കുന്നതിനും 7 . 75 ശതമാനവും ചേർത്തായിരുന്നു സ്‌പെഷ്യൽ ട്രാൻസ്ഫർ നോട്ടുപ്രകാരം മദ്യകമ്പനികൾ നൽകിയിരുന്നത്. പുതുതായി കോർപറേഷന് മദ്യം നൽകുന്ന കമ്പനികൾക്കാണ് ലാൻഡ് കോസ്റ്റ് നൽകേണ്ടി വരുന്നതും . മറ്റുള്ളവർ 7 . 75 ശതമാനം ഗുഡ്‌സ് ട്രാൻസ്‌ഫർ ഡിസ്‌കൗണ്ട് നൽകിയാൽ മതി. 

പുതുതായി എത്തിക്കുന്ന മദ്യത്തിന്റെ വിൽപ്പന കൂടുതലാണെന്നു കണ്ടാൽ രണ്ടു മാസത്തിനു ശേഷം അവർക്ക് ലാൻഡ് കോസ്റ്റ് നൽകേണ്ടി വരില്ല. പകരം ജി ടി ഡി നൽകിയാൽ മതിയായിരുന്നു. കോർപറേഷന്റെ പുതിയ നയം നടപ്പിലായാൽ എല്ലാവരും കൂടുതൽ തുക അടക്കേണ്ടി വരും. ഇന്ത്യൻ നിർമിത ബ്രാണ്ടി, വിസ്കി, റം, ജിൻ, വോഡ്ക , എന്നിവ വിൽപ്പന നടത്തുന്ന പ്രമുഖ ബ്രാൻഡുകളെയാവും ഇത് സാരമായി  ബാധിക്കുക. കൂടുതൽ വിൽപ്പന നടത്തുന്നവർക്ക് കൂടുതൽ തുക നൽകേണ്ടി വരും. കുറച്ചു വിൽപ്പന ഉള്ളവർക്ക് അതിനനുസരിച്ചു ഡിസ്‌കൗണ്ട് നൽകിയാൽ മതിയാവും.

Readers Comment

Add a Comment