Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:18 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ മിനിമം ബസ് ചാർജ് പത്തുരൂപയാക്കാൻ ആലോചന. ഇന്നലെ ഗതാഗത മന്ത്രി ആൻറണി രാജുവിൻറെ അധ്യക്ഷതയിൽ പ്രൈവറ്റ് ബസ് ഉടമകളുമായി കോട്ടയത്ത് നടത്തിയ യോഗത്തിൽ ഇത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് വിവരം. അതേസമയം വിദ്യാർഥികളുടെ യാത്ര നിരക്കിൽ ഉടൻ വർധനവ് ഉണ്ടായേക്കില്ല. ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം.വിദ്യാർഥികളുടെ ഉൾപ്പടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി അനുവധിക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയാക്കി വർധിപ്പിക്കുക, കൊവിഡ് അവസാനിക്കുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ മന്ത്രിതല ചർച്ചയിൽ മുന്നോട്ട് വച്ചിരുന്നത്.

Readers Comment

Add a Comment