Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:03 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 38 പൈസയാണ്. ഡീസലിന് 95 രൂപ 67 പൈസയായി വർധിച്ചു. കോഴിക്കോട് പെട്രോളിന് 102 രൂപ 64 പൈസയും ഡീസലിന് 95 രൂപ 88 പൈസയുമാണ് ഇന്നത്തെ വില.രാജ്യത്തെ പ്രധാന നഗരങ്ങളായ ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തി. ഡൽഹിയിൽ പെട്രോളിന് 101.89 രൂപയും ഡീസലിന് 90.17 രൂപയുമാണ് ഇന്നത്തെ വില. കൊൽക്കത്തയിൽ പെട്രോളിന് 102.47 രൂപയും ഡീസലിന് 93.27 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 22 പൈസ വർധിച്ച് 99.58 രൂപയായി. ഒരു ലിറ്റർ ഡീസലിന് 94.74 രൂപയാണ്. മുംബൈയിൽ പെട്രോളിന് 107.95 രൂപയും ഡീസലിന് 97.84 രൂപയുമാണ് ഇന്നത്തെ വില.

Readers Comment

Add a Comment