Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യക്കാരായ 1007 പേര്‍ 1000 കോടി ക്ലബ്ബിലെന്ന് ഹുറൂൺ ഇന്ത്യയുടെ പട്ടിക. ഐഐഎഫ്എൽ വെൽത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021ലാണ് 119 നഗരങ്ങളിലെ 1,007 വ്യക്തികൾക്ക് 1,000 കോടിയോ അതിലേറെയോ ആസ്‌തിയുള്ളതായി വ്യക്തമാക്കുന്നത്.സമ്പന്നരുടെ വർധനവിൽ വലിയ മാറ്റമാണ് ഈ വർഷം ഉണ്ടായതെന്ന് പട്ടിക വ്യക്തമാക്കുന്നു.

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് തുടർച്ചയായ പത്താമത്തെ വർഷവും അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. ഒമ്പത് ശതമാനം വർധനവോടെ അംബാനിയുടെ ആകെ സമ്പത്ത് 718,000 കോടിയായി.അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി രണ്ടാമതും എച്ച്സിഎൽ ടെക്‌നോളജി സ്ഥാപകന്‍ ശിവ് നാടാർ മൂന്നാം സ്ഥാനത്തുമാണ്. 1007 പേരിൽ 13 പേർക്ക് ഒരു ലക്ഷം കോടി സമ്പത്തുണ്ട്. കൊവിഡ് സാഹചര്യത്തിൽ പോലും സമ്പത്തിൽ 51 ശതമാനം വർധനവുണ്ടായെന്നും ശരാശരി വളർച്ച 25 ശതമാനം ആണെന്നുമാണ് റിപ്പോർട്ട്.894 പേർ സമ്പത്തിൽ വർധനവ് ഉണ്ടാക്കുകയോ അല്ലാത്തപക്ഷം അതേ നിരക്കിൽ നിലനിർത്തുകയോ ചെയ്‌തു. ഇതിൽ 229 പേർ പുതുമുഖങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ മാസം 15 വരെയുള്ള കണക്ക് പ്രകാരം സഹസ്ര കോടീശ്വരരുടെ എണ്ണം 237 ആയി ഉയർന്നിട്ടുണ്ട്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 

Readers Comment

Add a Comment