Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:14 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വരാനിരിക്കുന്നത് വൈദ്യുതി വാഹനങ്ങളുടെ കാലമാണ്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ മുന്നില്‍ക്കണ്ട്, പുതു സംരംഭങ്ങളും സംവിധാനങ്ങളുമായി പുതുമയുള്ള ഒരു മത്സരത്തിനു കൂടി ഓട്ടോമൊബാല്‍ വിപണി വേദിയാകുന്നു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ വരുന്ന സംശയമാണ്, ഇവ എങ്ങനെ ചാര്‍ജ് ചെയ്യും എന്നത്. വീട്ടില്‍, സാധാരണ ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതു പോലെ കാറുകള്‍ ചാര്‍ജ് ചെയ്യാനാകുമോ?

അത്തരം ഹോം ചാര്‍ജിംഗ് സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയിലെ പുതുമക്കാരായ എം.ജി മോട്ടോര്‍ ഇന്ത്യ. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ ചാര്‍ജ് ബെയ്‌സുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനം വീട്ടില്‍ത്തന്നെ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക സംവിധാനത്തിന്റെ പണിപ്പുരയിലാണ് എം.ജി. കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി ആയ എം.ജി ഇസഡ്- എസ് ഡിസംബറില്‍ വിപണിയിലിറക്കുന്നതിനൊപ്പം പുതിയ ഹോം ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കാനാണ് പദ്ധതി.

Readers Comment

Add a Comment