Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:42 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 99 %
  • Wind: 0.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കെ- ഫോണ്‍ പദ്ധതിക്കായുള്ള ആദ്യഘട്ട സര്‍വെ പൂര്‍ത്തിയായി.

കേബിള്‍ വഴി ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി വീടുകളില്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമെങ്കില്‍ കേബിള്‍ ടിവി സൗകര്യവും നല്‍കും.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ- ഗവേണന്‍സിനായി കെ- ഫോണ്‍ പദ്ധതി ഉപയോഗപ്പെടുത്തുന്നതിനു പുറമെയാണ് ഇത്. 12 ലക്ഷം  ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യായിട്ടായിരിക്കും കണക്ഷന്‍ നല്‍കുക. മറ്റുള്ളവരില്‍ നിന്ന് ഫീസ് ആയി ഈടാക്കേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്. റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ കൂടിയ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് കെ- ഫോണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കണ്‍ട്രോള്‍ റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവര്‍ത്തിച്ചു തുടങ്ങും.

1028.2 കോടിയുടെ പദ്ധതിക്കായി കിഫ്ബി നേരത്തേ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ എച്ച്.ടി പ്രസരണ ലൈനുകള്‍ പദ്ധതിക്കായി ഉപയോഗിക്കുന്നതിനാല്‍  റോഡ് കുഴിച്ച് കേബിള്‍ ഇടേണ്ടിവരില്ല എന്ന സൗകര്യമുണ്ട്. സബ്‌സ്റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്ന് (കോര്‍ നെറ്റ്‌വര്‍ക്ക്) നെറ്റ് കണക്ഷനുള്ള കേബിളുകള്‍ വൈദ്യുതി പോസ്റ്റുകള്‍ വഴി വീടുകളിലും ഓഫീസുകളിലും മറ്റും എത്തിക്കും. ഇതിന് പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും. പദ്ധതിക്കായി 52,746 കിലോമീറ്റര്‍ കേബിളുകള്‍ വേണ്ടിവരുമെന്നാണ് കണക്ക്.

Readers Comment

Add a Comment