Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്‌ച വില 35,520 രൂപയാണ്.ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 4,700 രൂപ കൂടി 67,900ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും നേരിയ വർധനവ് ഉണ്ടായി. 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി.ആഗോള വിപണിയിൽ സ്പോട് ഗോൾഡിൻറെ വിലയിലും നേരിയ വർധനവ് പ്രകടമായി. ഔൺസിന് 0.1 ശതമാനം വില ഉയർന്ന് 1,793.68 ഡോളറിലാണ് വ്യാപാരം. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വർണത്തിൻറെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Readers Comment

Add a Comment