Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്.ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4435 രൂപയായി. സംസ്ഥാനത്ത് ഒരു കിലോ വെള്ളിക്ക് 67,700 രൂപയാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വർണ വില കുറഞ്ഞു.10 ഗ്രാമിന് 258 രൂപ കുറഞ്ഞ് 47,354 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിൻറെ വിലയിലും ഇടിവ് പ്രകടമായി. ഔൺസിന് 0.4 ശതമാനം വിലക്കുറഞ്ഞ് 1,796.03 ഡോളറിലാണ് വ്യാപാരം.ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണത്തിൻറെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വർഷം സ്വർണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സർവകാല റെക്കോഡിൽ എത്തിയിരുന്നു.

Readers Comment

Add a Comment