Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത ഇന്ത്യയിൽ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ ബ്ലോക്ക് ചെയിൻ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചൈനാലിസിസിൻറെ ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡക്സിൽ(2021) ഇന്ത്യയുടെ സ്ഥാനം രണ്ട് ആണ്. ക്രിപ്റ്റോ കറൻസിക്ക് കിട്ടുന്ന സ്വീകാര്യതയുടെ കാര്യത്തിൽ യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ.വിയറ്റ്നാമാണ് പട്ടികയിൽ ഒന്നാമത്. ലോകത്ത് ആകമാനം ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത 880 ശതമാനം വർധിച്ചതായും ചൈനാലിസിസ് പറയുന്നു. 2020 ജൂണിനും 2021 ജൂലൈ മാസത്തിനും ഇടയിലാണ് ക്രിപ്‌റ്റോ കറൻസികളുടെ സ്വീകാര്യതയിൽ ഇത്രയും വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്നും സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.ഈ മാസം പുറത്തിറക്കിയ യുഎസ് ആസ്ഥാനമായുള്ള റിസർച്ച് പ്ലാറ്റ്‌ഫോം ഫൈൻഡറിൻറെ റിപ്പോർട്ടിൽ ക്രിപ്റ്റോയ്‌ക്ക് സ്വീകാര്യത കൂടുതലുള്ള ആദ്യ അഞ്ച് രാജ്യങ്ങളും ഏഷ്യയിൽ നിന്നാണ്.ലോകമെമ്പാടുമുള്ള 47,000 പേരെയാണ് ഫൈൻഡർ സർവേയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 30 ശതമാനം പേരും ക്രിപ്റ്റോ കറൻസി ഉള്ളവരായിരുന്നു.

ബിറ്റ്‌കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ. റിപ്പിൾ, എഥെറിയം, ബിറ്റ്‌കോയിൻ ക്യാഷ് എന്നിവയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോ കറൻസികൾ. ഇന്ത്യൻ പ്രവാസികളാണ് ക്രിപ്റ്റോ കറൻസി ഇടപാടിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നും ഫൈൻഡർ പറയുന്നു.

Readers Comment

Add a Comment