Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:15 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുബായില്‍ ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍. സംസ്ഥാനത്തു നിന്നുള്ള പതിനെട്ട് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളാണ് നവീന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കപ്പെടുന്ന ഉത്പന്നങ്ങളുമായി ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.

ഗള്‍ഫ് വിപണിയലേക്ക് പ്രവേശിക്കാനുള്ള താല്പര്യവുമായെത്തിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അതിനുള്ള മികച്ച അവസരമാണ് ലഭിച്ചത്. ഇതാദ്യമായാണ് കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍  ഇത്രയും ശക്തവും വൈവിധ്യമേറിയതുമായ സാന്നിധ്യം ജൈടെക്‌സില്‍ തെളിയിച്ചത്.

ബ്ലോക്‌ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ് തുടങ്ങിയ വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരുന്നു കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകളുടെ പരീക്ഷണങ്ങള്‍ അധികവും.  ജൈടെക്‌സിലെ ഫ്യൂച്ചര്‍ സ്റ്റാര്‍സ് വേദിയിലും ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിനും എണ്ണത്തിലും സാങ്കേതികവിദ്യയുടെ വൈവിധ്യത്തിലും കേരളത്തിലെ സംരംഭങ്ങളോട് മത്സരിക്കാനായില്ല. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ നേതൃത്വത്തിലായിരുന്നു ലോക വിപണി തേടി പുതു സംരംഭകരുടെ അന്വേഷണം.

Readers Comment

Add a Comment